Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flight Service

Middle East and Gulf

യു​എ​ഇ - ഗു​വാ​ഹ​ത്തി വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

അ​ബു​ദാ​ബി: ദു​ബാ​യി, അ​ബു​ദാ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ഗു​വാ​ഹ​ത്തി​യി​ലേ​ക്കും തി​രി​ച്ചും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ഓ​ഗ​സ്റ്റ് നാ​ലി​ന് ദു​ബാ​യി - ഗു​വാ​ഹ​ത്തി സ​ർ​വീ​സും ഏ​ഴി​ന് അ​ബു​ദാ​ബി - ഗു​വാ​ഹ​ത്തി സ​ർ​വീ​സും ആ​രം​ഭി​ക്കും.

ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നും പ​ശ്ചി​മേ​ഷ്യ​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ആ​ദ്യ ക​മ്പ​നി​യാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. ചൊ​വ്വാ​ഴ്ച​ക​ളി​ൽ ഉ​ച്ച​യ്ക്ക് 12.25ന് ​ഗു​വാ​ഹ​ത്തി​യി​ൽ നി​ന്ന് ദു​ബാ​യി​യി​ലേ​ക്കും വൈ​കു​ന്നേ​രം 5.10ന് ​ദു​ബാ​യി​യി​ൽ നി​ന്നും തി​രി​കെ ഗു​വാ​ഹ​ത്തി​യി​ലേ​ക്കു​മാ​യി​രി​ക്കും സ​ർ​വീ​സു​ക​ൾ.

വെ​ള്ളി​യാ​ഴ്ച​ക​ളി​ലാ​ണ് അ​ബു​ദാ​ബി​യി​ലേ​ക്കു​ള്ള വി​മാ​നം. രാ​വി​ലെ 11.30ന് ​ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കുന്നേരം 4.15ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും തി​രി​കെ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മ​ട​ങ്ങും. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്പ്, മ​റ്റ് ബു​ക്കിം​ഗ് ചാ​ന​ലു​ക​ൾ എ​ന്നി​വ വ​ഴി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം.

എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സിന്‍റെ പ്ര​ധാ​ന ഹ​ബ്ബു​ക​ളി​ൽ ഒ​ന്നാ​യ ഗു​വാ​ഹ​ത്തി​യി​ൽ നി​ന്നും ആ​ഴ്ച തോ​റും 120 വി​മാ​ന സ​ർ​വീ​സു​ക​ളാ​ണു​ള്ള​ത് ക​മ്പ​നി​ക്കു​ള്ള​ത്. കൂ​ടാ​തെ ദി​ബ്രു​ഗ​ഢ്, ദി​മാ​പു​ർ, ഗു​വാ​ഹ​ത്തി, ഇം​ഫാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ആ​ഴ്ച തോ​റും 290 വി​മാ​ന സ​ർ​വീ​സു​ക​ളും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നു​ണ്ട്.

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ ടെ​യി​ൽ ആ​ർ​ട്ടി​ൽ അ​സ​മി​ലെ ഗ​മോ​സ, ജാ​പി മോ​ടി​ഫ്സ്, നാ​ഗാ​ലാ​ൻ​റി​ലെ സുംഗ്​കോ​ടെ​പ്സു, മ​ണി​പ്പൂ​രി​ൽ നി​ന്നു​ള്ള അ​ക്യോ​ബി, മൊ​യ്‌​രാംഗ് ഫീ, ​സ​ഫീ ലാ​ൻ​ഫീ, അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ഇ​ടു മി​ഷ്മി, മേ​ഘാ​ല​യ​യു​ടെ ഖ്നെംഗ്, മി​സോ​റാ​മി​ന്‍റെ പു​വാ​ൻ​ചെ എ​ന്നീ ക​ലാ​രൂ​പ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up